Monday, December 31, 2007

മോഷണം... മോഷണം...മോഷണം

ഡിസം ബര്‍ 23 നു ഞാന്‍ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച കവിത കുളി ഇവിടെ. http://pinkazhchakal.blogspot.com/2007/12/blog-post.html#links.ഇതേ കവിത തന്നെ തലക്കെട്ടില്ലാതെയും വരികള്‍ തിരിക്കാതെയും പിറ്റേദിവസം തന്നെ ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.http://sabeenabasheer.blogspot.com/2007/12/blog-post.htmlഎഴുതിയത് ആരെന്നു പ്രത്യേകം ചേര്‍ക്കാത്തിടത്തോളം സൃഷ്ടി ബ്ളോഗറുടേത് എന്നാണല്ലൊ പൊതു ധാരണ.ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത് ഇവിടെ നിന്നാണ്.http://www.orkut.com/Profile.aspx?uid=189291932846899369.
ഡിസംബര്‍ 25 നു തന്നെ ശ്രീമതിയുടെ സ്ക്രാപ്ബുക്കില്‍ ഇതിനെ കുറിച്ച് എഴുതിയിട്ടും യാതൊരു പ്രതികരണവും ഇല്ല.

16 comments:

Simy Chacko :: സിമി ചാക്കൊ said...

കൂട്ടുകാരാ,

എറ്റവും പുതിയ മലയാളം ബ്ലൊഗ്‌ പോസ്റ്റുകള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിലേക്കായി ഒരു ചെറിയ ഗാഡ്ജെറ്റ്‌ ഞാന്‍ ഗൂഗിളില്‍ ഹോസ്റ്റ്‌ ചെയ്യുന്നുണ്ട്‌. താഴേകാണുന്ന ലിങ്കില്‍ നിന്നും നിങ്ങല്‍ക്കു നിങ്ങളുടെ ബ്ലോഗിലോ , വെബ്സൈറ്റിലൊ ഇതു ഉപയോഗിക്കാവുന്നതാണു

http://gmodules.com/ig/creator?synd=open&hl=en&url=http://hosting.gmodules.com/ig/gadgets/file/102198116407053772391/SIMY-RSS-MALAYALAM-BLOG.xml

മുന്‌കൂരായി നന്ദി
- സിമി
http://latestmalayalampots.blogspot.com/

അങ്കിള്‍ said...

സെബീന അതു മാറ്റികഴിഞ്ഞുവെന്ന്‌ തോന്നുന്നു. മനപ്പൂര്‍വമായിരിക്കില്ല. സെബീന ഒരു പുതിയ ബ്ലോഗറാണ്. കാര്യങ്ങള്‍ ഇപ്പോള്‍ അവര്‍ക്കും മനസ്സിലായിക്കാണും.

മഴവില്ലും മയില്‍‌പീലിയും said...

പോട്ടെ ക്ഷമിക്കു ആ ഓര്കുട്ടില്‍ ഇപ്പോള്‍ അതില്ല..തുടക്കകക്കാരിക്കു പറ്റിയ അബദ്ധമാകും പുതുവല്സരാശംസകള്‍

അലി said...

സാരമില്ല. പോട്ടെ
മോഷണ വസ്തുക്കള്‍കൊണ്ടെത്രനാള്‍ ബ്ലൊഗ് നടത്താനാവും.

പുതുവത്സരാശംസകള്‍!

ലേഖാവിജയ് said...

മറ്റൊരാള്‍ എഴുതിയ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങുന്നതിനെ അബദ്ധമെന്നെങ്ങനെ ന്യായീകരിക്കാനാവും?മോഷണം മോഷണം തന്നെ.

aneeshans said...

എത്രയോ ദിവസങ്ങള്‍,മാസങ്ങള്‍ കൊണ്ട് എഴുതിയതാവും ഒരു കവിത. വെട്ടിത്തിരുത്തി, ആറ്റിക്കുറുക്കി എഴുതുന്ന ഒരു നോവിനെ നിമിഷനേരം കൊണ്ട് കോപ്പിയടിക്കുന്ന പരിപാടിയെ തെമ്മാടിത്തരം എന്നാല്ലാതെ എന്തു പറയാന്‍.

അനിതയോടൊപ്പം പ്രതിഷേധിക്കുന്നു

വി. കെ ആദര്‍ശ് said...

njanum prathishedikkunnu.

അനിതാകൊക്കോട്ട് said...

മോഷണം ഒരു സാരമുള്ള സംഗതി അല്ല എന്നു മനസ്സിലാക്കി തന്ന സഹ ബ്ലോഗര്‍മാര്‍ക്ക് നന്ദി!മോഷണത്തില്‍ പ്രതിഷേധിച്ച സുഹൃത്തുക്കള്‍ക്കും നന്ദി!
അറിവില്ലായ്മ ഒരിക്കലും ഒന്നിനും ഒരു ന്യായീകരണമാകുന്നില്ല.
സബീനയുടെ ബ്ലോഗ് അതേ ഉള്ളടക്കത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് അറിവില്ലായ്മ എന്ന സാദ്ധ്യത തന്നെ തള്ളിക്കളയുന്നു.അവരുടെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ ഈ ലിങ്ക് കാണിക്കുന്നുമുണ്ട്.
ഓര്‍മ്മിക്കുക ഇവിടെ ഒരു കവിത അപ്പാടെയാണ് മോഷ്ടിച്ചിരിക്കുന്നത് ഒരു ആശയമോ ഒരു സാധാരണ ഭക്ഷണത്തിന്റെ പാചകവിധിയോ അല്ല,അത് സാരമില്ല എന്നു ചിന്തിക്കാനുള്ള ഹൃദയവിശാലത തോന്നുന്നില്ല.

സുധീർ (Sudheer) said...

Uncle...

She did not change that posting upto this moment.I will not agree with your view on this.

I can guess how Anitha's feelings.

അങ്കിള്‍ said...

സുധീറേ എനിക്ക്‌ അബദ്ധം പറ്റിയതാണ്.
ഒരിക്കലും ആ പ്രവര്‍ത്തിയെ അനുകൂലിക്കുന്നവനല്ല.
ആ കുട്ടി പോസ്റ്റും ഇട്ടിട്ട്‌ പോയ പോക്കാണ്. പിന്നെ ഇതുവരെ തന്റെബോഗിലോട്ട തിരിഞ്ഞു നോക്കിയെന്നു തോന്നുന്നില്ല.
ആ പോസ്റ്റില്‍ തന്നെ ചെന്ന്‌ സുധീറിനു ഇതിനെ പറ്റി ഒരു കമന്റു ചെയ്യാമായിരുന്നില്ലേ. അങ്ങനെയെങ്കില്‍ അവിടെ വരുന്നവരെല്ലാം അത്‌ കോപ്പിയടിച്ചതാണെന്നറിഞ്ഞേനെയല്ലോ. അങ്ങനെ ചെയ്യാന്‍ എന്താ മടി.

സുധീറിനെ പോലെ തന്നെ യാണ് ആ കുട്ടിയും എന്നു തോന്നുന്നു. എത്ര ദിവസം കഴിഞ്ഞാണ് സുധീര്‍ തന്റെ പോസ്റ്റിലോട്ട്‌ കമന്റുകളുണ്ടോ എന്ന്‌ വന്നു നോക്കുന്നത്‌. പോരാ..... ഇതു പോരാ....

ഈയുള്ളവന്‍ said...

സുധീര്‍, അങ്കിള്‍, അനിത,

ഞാന്‍ ഈ വിഷയത്തെപ്പറ്റി സബീനയുമായി സംസാരിച്ചിരുന്നു. സബീനയ്‌ക്കുവേണ്ടി ഒരു സുഹൃത്ത് ചെയ്തുകൊടുത്തതാണ് ആ ബ്ലോഗ്. സബീന ആ ബ്ലോഗില്‍ വിസിറ്റ് ചെയ്യുന്നതുതന്നെ ഇന്നാണ്. ഈ സംഭവത്തെപ്പറ്റി അറിഞ്ഞ ശേഷം. അത് എങ്ങനെയാണ് ഡിലീറ്റ് ചെയ്യുന്നതെന്നോ ഒന്നുമറിയാതെ വിഷമിക്കുകയാണ്‌ സബീന. ഞാന്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഇവിടെ കാണാം. എന്തായാലും ആ കുട്ടി അതിനുള്ള വിശദീകരണം തരാന്‍ തയ്യാറാണ്. ഒരു മോഷണശ്രമമായിരുന്നില്ല ഉദ്ദേശം എന്നതും വ്യക്‌തം. എന്തായാലും സംഭവിച്ചത് തെറ്റുതന്നെ. വേറൊരാളുടെ സൃഷ്‌ടി സ്വന്തം ബ്ലോഗിലിടുന്നതിന്റെ ഭവിഷ്യത്തിനെക്കുറിച്ചും അറിവില്ലായിരുന്നു എന്ന് വ്യക്തം. പ്രിയ ബ്ലോഗേഴ്‌സ് ഇതൊരു അറിവില്ലായ്‌മ കൊണ്ടുവന്ന അബദ്ധമായി കണ്ട് ക്ഷമിക്കുമല്ലോ അല്ലേ..? അധികം താമസിയാതെ തന്നെ സബീന കാര്യങ്ങള്‍ തുറന്നുപറയുമെന്ന് വിശ്വസിക്കുന്നു.

അനിതാകൊക്കോട്ട് said...

സുധീര്‍
അതൊരു വികാരപരമായ കാര്യമാണെന്നു പലര്‍ക്കും തോന്നാറില്ല . എനിക്ക് തോന്നിയ മറ്റൊരു കാര്യം ചില ചില ബ്ലോഗില്‍ കയറി മോഷ്ടിച്ചാലേ പ്രശ്നമുള്ളൂ എന്നാണ്!
അങ്കിള്‍
താങ്കള്‍ അവസാനമെങ്കിലും ആ വസ്തുത ഒന്നു പരിശോധിച്ച് നോക്കിയത് നന്നായി.
ബൈജു
താങ്കള്‍ നല്‍കിയ ലിങ്ക് നോക്കി,താങ്കളുടെ ചോദ്യങ്ങളടക്കം.
അതില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമര്‍ശങ്ങള്‍ കണ്ടത് കൊണ്ട് എഴുതുകയാണ്.
സബീന പറയുന്നത് ആ വരികള്‍ ഞാന്‍ അവര്‍ക്ക് സമ്മാനമായി അയച്ചുവത്രെ!!
എനിക്ക് ഈ സബീന ബഷീറിനെ അറിയില്ല.
25/12/2007 ല് ഓര്‍കുട്ടില്‍ അയച്ചു കിട്ടിയ ഒരു ഫ്രണ്ട് റീക്വെസ്റ്റില്‍ നിന്നാണ് ഞാന്‍ അവരെ കുറിച്ച് കേള്‍ക്കുന്നതും അവരുടെ ബ്ലോഗിന്റെ ഉള്ളടക്കം കാണുന്നതും.അതിനും മുന്‍പ് എപ്പോഴാണ് ആ സമ്മാനം ഞാന്‍ അയച്ചത്...?
കാര്യങ്ങള്‍ വളരെ വൃത്തിയായി ഞാന്‍ അവര്‍ക്ക് സ്ക്രാപ് ചെയ്തിരുന്നു രണ്ടുതവണ.അവര്‍ പ്രതികരിച്ഛില്ല പകരം ലിങ്കുകള്‍ കാണിച്ച് എഴുതിയ സ്ക്രാപ് വെട്ടിക്കളഞ്ഞു. എന്നിട്ട് ഇപ്പോള്‍ പറയുന്നു ഞാനൊന്നുമറിഞ്ഞില്ലേ................
ഏതാണ്ട് ഒരാഴ്ച പ്രതികരണം നോക്കിയിട്ടാണ് മോഷണം എന്ന ലേബലില്‍ പോസ്റ്റിട്ടത്.
ഇവിടെ കമന്റിട്ടവരില്‍ ചിലരെങ്കിലും മോഷണം സാരമുള്ള സംഗതി അല്ല എന്ന ധാരണയുള്ളവരാണോ?
അങ്ങനെയെങ്കില്‍ പണ്ട് ബൂലോഗത്ത് ചില ചില ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയത് എന്തിനായിരുന്നു എന്നു സംശയിക്കണം.
ഇപ്പോഴും സബീന ബഷീര്‍ മോഷ്ടിച്ചുവോ എന്നു സംശയിക്കുന്നവരോട് എനിക്കൊന്നും പറായാനില്ല.

എന്തായാലും ഞാന്‍ അവരേയാണ് മോഷ്ടിച്ചത് എന്ന് അഭിപ്രായപ്പെടാഞ്ഞതിന് സബീനബഷീറിന് നന്ദി!

ഗൗരിനാഥന്‍ said...

enthayalum moshtaav atiyaravu paranjallo..athrayum maryda kanichathinu nammukku sthuthy parayaam

ഹന്‍ല്ലലത്ത് Hanllalath said...

മോഷണം അറിയാതെ അല്ല...
അവരുടെ ഓര്‍ക്കുട്ട് സ്ക്രാപുകള്‍ ചെക്ക് ചെയ്യുന്നവര്‍ക്കറിയാം ....
എന്‍റെ കവിതകളടക്കം ഈ വ്യക്തി പലര്‍ക്കും സ്ക്രാപായി അയക്കാറുണ്ട്
സ്വന്തമാണെന്ന വാദത്തോടെ...തന്നെ ....!
എന്‍റെ മാത്രമല്ല ...വെറുമൊരു മോഷ്ടാവായ അവരെ കള്ളിയെന്നു വിളിക്കരുതേ....

Sapna Anu B.George said...

no boody to stop this stealing????

Sureshkumar Punjhayil said...

Moshanam Oru kalayumanu...! Chilar angineyalle..!